2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

അയച്ചുകൊണ്ടേയിരിക്കുക.

ഓ പ്രവാസി,
    ഈ മണ്ണിന് ഊര്‍ജ്ജം പകര്‍ന്നവന്‍ നീ
    ഉശിരിന്റെ വീരനാം പടനായകന്‍
    ശലഭ കാലത്തെ നിന്‍ സ്വാതന്ത്യ്രമാഘോഷം
    മാറ്റിയോ ഈ മണ്ണിന്‍ സൌഹൃദ കുളിര്‍മഴ

നാലുകെട്ടിനുളളില്‍ നീ കെട്ടിപ്പൊക്കിയ-
മാളിക, മരതക കല്ലെന്നുരയ്ക്കിലും
മാറിയിരിക്കുന്നു നിന്‍ മനവും മണ്ണിന്റെ ഗന്ധവും
   
    അലിവാര്‍ന്നഹൃദയവും ദീനാനുകമ്പയും
    കൂടെപ്പിറപ്പായ് പിറന്നു വളര്‍ന്ന നീ
    ഒരുവേളയെങ്കിലും അനുവദിച്ചില്ലല്ലോ
    ഈ മണ്ണില്‍ ദുഃഖവും പ്രതിസന്ധിഘട്ടവും-
    കാണാതെ അറിയാതെ സര്‍വ്വം സുഭിക്ഷമായ്
    ഊറ്റം മഥിച്ചു വളര്‍ന്ന നിന്‍ മക്കളെ.

ഇന്ന് നീ ഉരുകുന്നു- നാളെയും.

    ആര്‍ദ്രതയറിയാത്ത പുത്രന്‍ അകലുന്നു
    ഇവനെന്റെ നിണമല്ലെന്നച്ഛന്‍ കഥിക്കുന്നു
    നൊന്തുപെറ്റമ്മക്ക് ശവവുമറയ്ക്കുന്നു
   
അണപൊട്ടി പുത്രിമാര്‍
മതി മറന്നാടുന്നു...
അവിഹിതഭാരം ചുമക്കുന്നു - വെറുതെ മരിക്കുന്നു.

    ഓ പ്രവാസി
    നീ ഇനിയും ഉപവസിക്കുക
    നീ എത്ര നല്ലവന്‍, ഉപകാരമുളളവന്‍

2 അഭിപ്രായങ്ങൾ:

  1. അതെ ശരിയാണ് ..മുതപ്പുവിന്റെ കവിതകള്‍ തീക്ഷ്ണവും ജീവിതഗന്ധിയുമാണ്. അനുവാചക മനസ്സില്‍ അസ്വസ്ഥതകളുടെ കനല്‍ കോരിയിടുന്നു മുത്താപ്പുവിന്റെ വരികള്‍. എല്ലാ മംഗളങ്ങളും നേരുന്നു.
    Hashim K T

    മറുപടിഇല്ലാതാക്കൂ