2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

വിശ്വാസി


ഇല്ല - സത്യദൂതുമായിനി
വരികയില്ലൊരു ദൂതനും
താഴ്വരയില്‍ ഒറ്റക്കായ്
തണല്‍ പകരുന്നൊരു മരം

അഞ്ചു തൂണുകള്‍ തീര്‍ത്തനന്ത
തമസ്സിലാണ്ടു തിരിക്കുമോ?
തൂണിനിടകള്‍ - നികത്തിയോ
വാതില്‍ പകുതി ചാരിയുറങ്ങിയോ?

പാതവയ്ക്കില്‍ പിഴുതെറിഞ്ഞൊരു
പാഴ്‌ചെടിയല്ലീ മരം
കൈകൊടുന്നയിലിത്തിരി ജലം
ആഴിതന്‍ അലയാവണം
തൂണുതീര്‍ത്തു നീ ആശ്വസിച്ചുവോ
ഭ്രൂണ ദശയില്‍ തന്നെ നീ
പട്ടുവലയില്‍ കെട്ടി വെച്ചൊരു
സിക്കുകാരന്‍ താടി പോല്‍
പല്ലവയില്‍ പാടി നിര്‍ത്തിയോ
പാരിജാത കവിതകള്‍
കാലിറുക്കി തയ്യല്‍ ചക്രം
കറക്കി വസ്ത്രം നെയ്തുവോ?
ഗര്‍ഭാശയത്തില്‍ കടിച്ചുകീറി
മരിക്കുമല്‍പനായോ നീ.
പളളികള്‍ 'ഉണര്‍ന്നി'ടാതെ
പാപങ്ങള്‍ 'ഉറങ്ങി'ടാതെ
മാന്യനായി നടിച്ചുവോ?
പഞ്ചസ്തംഭത്തിന്റിടകള്‍
നന്മതന്‍ വെണ്‍കല്ലുകള്‍
പാകി പടവുകള്‍ ചെയ്ക നീ
അന്ത്യാതിഥി അണയും വരെ 


(www.cmronweb പ്രസിദ്ധീകരിച്ചത്)





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ