2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

കവിത

റംസാന്‍ രാവുകള്‍

അമ്പിളിക്കീറാല്‍ തുടങ്ങുന്നു റംസാന്‍
അമ്പിളിക്കീറാല്‍ ഒടുങ്ങുന്നു റംസാന്‍
അന്ന പാനീയം ഉപേക്ഷിച്ചു പകലിനെ
ആദരവോടെ നമിക്കുന്നു നിങ്ങള്‍
കൂപത്തില്‍ നിന്നും കയറ്റിയ പശുവിനെ-
പോലെ നീയോടുന്നോ രാവിന്റ മറവില്‍
അവഗണിക്കുന്നു നീ രാവിനെയെങ്കില്‍
ജഠരാഗ്നി യെന്തിന് കത്തിച്ചു തീര്‍ത്തു?
ദിനരാത്രമൊരുപോലെ റംസാനു ശ്രേഷ്ഠം
രാവിനെ കളിയാക്കി കളയുന്നു കഷ്ടം
പുണ്യത്തിലെന്നും മഹാപുണ്യ രാത്രി
ലൈത്തുല്‍ ഖദ്റെന്ന ആ ശുഭരാത്രി
ഇടനെഞ്ചു പൊട്ടിക്കരയേണ്ട രാത്രി
ഇനിയെത്തുമെന്നാര് കണ്ടു ഈ രാത്രി?
സൂര്യനെ സ്നേഹിച്ചു ചന്ദ്രനെ തളളാന്‍
ആവില്ല ഈ മണ്ണിലൊരു പുല്‍കൊടിക്കും.

(ഇത് www.cmronweb.com പ്രസിദ്ധീകരിച്ചത്)