2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

ഒരപേക്ഷ

പിടപിടക്കുന്ന ഹൃദയത്തിനോട് ഞാന്‍ 
കിടപിടിച്ചു നില്‍ക്കയാനിപ്പോഴും
പ്രാര്‍ത്ഥിച്ചു നേത്രത്തില്‍ കണ്ണ് നീരില്ലിനി 
വ്യര്‍ത്ഥം വൃഥാ ഒരു ദെഇവവുംകനിഞ്ഞി ല്ല 
മുറ്റത്തെ മാവില്‍ പറ്റിപ്പിടിച്ചൊരു കുരുമുളകിന്‍ വള്ളി 
നീരെതുമില്ലാതെ ഉണങ്ങിയത്‌ പോലെ ഞാന്‍
ദുഷ്ടാ എന്ന് വിളിച്ചു ശപിക്കുവനിഷ്ടം പക്ഷെ 
കഷ്ടപ്പെടുമല്ലോ മറ്റൊരുതിയും നിന്റെ ബീജങ്ങളും 
തുറക്കാത്ത വാതിലിനിയും അടഞ്ഞു തന്നിരിക്കട്ടെ 
തുറന്നതെങ്കിലും നീ അടക്കതിരിക്കുക്കുക 
പെറ്റവയറിനു മാത്രമല്ലല്ലോ ശാപം 
പ്രസവം കൊതിക്കാതൊരു ഗര്ഭാപാത്രമുണ്ടോ /
കര്‍ക്കിടകത്തിലെ സൂര്യനും ചിലപ്പോള്‍ ചിരിക്കും 
കനക്കുമാപ്പോള്‍തന്നെ തിമര്‍ത്തു പെയ്യും 
ഇന്ന് ഞാന്‍ പോവുന്നു നിന്നെ സുഖിക്കുവാന്‍ വിട്ടു 
ഒരു പിടി മണ്ണിട്ട്‌ മടങ്ങി പ്പോകുക 
നിനക്കരു തൊരിക്കലുംപിന്നെ നീ ഈ മുഖം 
പറിക്കരുതൊരു പൂവും എന്റെ കുഴിമാടത്തില്‍ നിന്നും 
അറുക്കാത്തചിറകുമായ് ഇനിയുംപറക്കുക
അറ്റ് പോയത് ഏതാ റ്റലായാലും വെറുത്തു കളയുക  

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ക രകവിയുന്നവര്‍


കരഞ്ഞെത്ര കനിവിനായി ഒരു കാതം 
കരമുയര്തിയും കാല്പിടിച്ചും 
കതിരോനുടിക്കാത്ത കര്‍ക്കിടക നാളുകള്‍ 
കരിയുന്നോരാമാശയസ്തരങ്ങള്‍
പശിയില്‍ആശ്വാസമായി വീഴ്ത്തി രേതസ്സന്നു 
ബാലഹീനരയെത്ര മനുഷ്യജന്മങ്ങളെ 
ഒരു കൈല് കഞ്ഞി കൊതിച്ചവര്‍ എത്രനാള്‍ 
മാരികൊല്ലാതോന്നുരങ്ങുവാനും
തലമുറ പടിയിരങ്ങുന്നയാവേളയില്‍
കനിവിന്‍ തിരിയുടെ നാമ്പ് കണ്ടു 
തീപ്പൊരി പോലെ പടര്‍ന്ന കനിവിന്നു 
തീയില്ലയടുപ്പുകള്‍ ഓര്‍മയായി 
അഹമ്ഭാവമോ തഥാ ആവേശമോ വൃഥാ 
ആടിത്തിമര്‍ക്കുന്ന കാഴ്ച കണ്ടോ 
കൊത്തിയ ചൂണ്ടലിന്‍ കയരെത്ര  നീളുമോ 
ഒറ്റ വലിക്കത് പോക്കീടുമോ
ഒരു ജ്വരം വന്നാല്‍ മതിവരില്ലല്ലോ നീ 
വാരിയോതുക്കിയ ഈ വരങ്ങള്‍ 
കരകവിഞ്ഞോ ഴുകിയാല്‍പുഴയും ഭയാനകം 
നിമിശാര്ധമേ വേണ്ടു നിലം പതിക്കാന്‍  

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

പിരിശം തീര്‍ത്ത മയ്യത്ത്

 
അഞ്ചു വര്‍ഷം മുമ്പ് നിങ്ങള്‍ നാട്ടില്‍ തന്നെ പണിതകാലം
കൊഞ്ചി എന്‍റെ പിന്നാലെ വന്നു നിന്ന ആകോലം
കെഞ്ചി ഏറെ മുഹബ്ബത് പൂത്തു നമ്മില്‍ വിരിഞ്ഞ പൂക്കാലം
ചക്കര എന്നും പറഞ്ഞു അക്കരെ പോകാന്‍ തുനിഞ്ഞു
 ദിക്ക്‌ രണ്ടിലായി നമ്മള്‍ തമ്മില്‍ പിരിഞ്ഞു
ഓര്‍ക്കാന്‍ പറ്റുകില്ല ഖല്‍ബ്‌ പൊട്ടി നമ്മള്‍ കരഞ്ഞു
അനവധി പുത്യാപ്ല വന്നു ഞാനതിനെ എതിര്‍ത്ത് നിന്നു
ആനക്കാരന്‍ വരും നിനക്കിനി വാപ്പയും ചൊന്നു
നനയും കണ്ണുമായ് നിങ്ങള്‍ വരുന്നത് കാത്തു ഞാന്‍ നിന്നു
നിങ്ങള്‍ വന്നതരിഞ്ഞനേരം ഖല്‍ബില്‍അന്ന് തൃശൂര്‍പൂരം
പൊങ്ങി ജനനത്തിന്റെ കാറ്റ് മൊഴിഞ്ഞു കിന്നാരം
തിങ്ങി വിങ്ങി മോഹത്തിന്റെ ചെപ്പില്‍ നിറഞ്ഞു ശ്രിന്ഗാരം
നിങ്ങളെകാതുകിടന്നു കണ്ണിലെ ഉറക്കം അകന്നു
തേങ്ങും മനമിത് ഒന്ന് കാണാന്‍ നിങ്ങള്‍ മറന്നു
നീങ്ങി മറ്റ്ഒരുതിഎ കെട്ടുവാന്‍ കൊടുത്തില്ലേ വാക്കിന്നു
ഗള്‍ഫ്കാരന് ഒത്തോരുതി വേണമെന്ന് വിലഇരുത്തി
അല്പം ബാലനസുള്ള വാപ്പ എന്ന് തിരുത്തി
ഗള്‍ഫിന്‍ പൊളപ്പും പൊല്ലാപ്പും നടിച്ചു അവളെ നീ വീഴ്ത്തി
ഇല്ല ജീവിതം ഇനി എനിക്ക് പുരുഷവാക്കിനി വേണ്ടനിക്ക്
മുല്ലനീരില്‍ മുക്കിയാലും ഇല്ല ആവഴിക്കു
അല്ലാ നീറും ഖല്ബിന്‍ ആധി കാണാന്‍ ആരുമില്ലെനിക്ക്
വാകുതന്നു ചതിച്ചതല്ലേ കാണുവാന്‍ സൗന്ദര്യംഇല്ലെ
നോക്കിവെച്ചിരുന്ന മാമ്പഴം കട്ടുപോയില്ലേ
നോക്കു പുത്തന്‍ പണവും പുതുമഴയും ചോര്‍ന്നു പോകില്ലേ
ശപിക്കുവാന്‍ മോഹംഎനിക്ക് എന്റെഖല്ബ് അതിനും മുടക്ക്
പാപിയാഎന്‍ അന്ത്യവാക് ഒന്ന് നീകേള്‍ക്ക്
കോപംവിട്ടെന്‍ മയ്യതൊന്നു കാണണം അന്ത്യം ഒരുനോക്കു

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ഇനി ഒരു കുപ്പി ചോരയയക്കാം

ഇനിയൊരു കുപ്പി ചോരയയക്കാം
ഈ മാസത്തെ ചെലവിനായ്
നരകത്തിന്റെ പകര്പ്പില് നിന്നും
തുകയൊപ്പിക്കാനൊക്കില്ല

കത്തും സൂര്യന് കുത്തികൊന്നത്
കൂടെ പണിയും സോദരരെ
കഴിഞ്ഞമാസം പണമൊപ്പിക്കാന്
കൂടിയ കൂട്ടര് ഇന്നെവിടെ?

നിരവധി വര്ഷം പേറിയ ചൂടിന്
പ്രതിഫലമാണോ മോര്ച്ചറിയില്
ആഴ്ചകളായി കിടക്കുന്നല്ലോ
നൂലാമാലകള്  നിയമത്തില്

തോലു കറുത്തും മേനി വിളര്ത്തും
കാണുന്നൂ സഹവാസികളെ
എന്റെ നിജസ്ഥിതി ആര്ക്കറിയാം
ഞാന് പൊട്ടിച്ചല്ലോ കണ്ണാടി

അതിരുകള് കെട്ടിയ മോഹത്തിന് കഥ
ആരും പറഞ്ഞു കേട്ടില്ല
അനുകരണക്കൊതി തീര്ന്നൊരു പെണ്ണും
ലോകത്തിനു വസിപ്പില്ലാ

വെളളക്കോളറിനുളളില്  കഴിയുന്നവരെ
കണ്ടു കൊതിക്കല്ലേ
അകവും പുറവും ശീതളമായവര്
ആഴിയും വാനവും വാങ്ങിക്കും

ചൂടില്ലിവിടെ തീയല്ലിവിടെ
നരകത്തിന് തനി പര്യായം
വറ്റി വരണ്ടൊരു മരുഭൂമിയിതില്
വിയര്ത്തു തളര്ന്നൊരു ആള്ക്കൂട്ടം

ബാധ്യതയാണെന്നറിയാം - നിനക്ക്
മാര്ഗ്ഗം മറ്റൊന്നില്ലെന്നും
സിരകളില് ഇനിയൊരു കുപ്പിചോര
ഞാനിതാ ഉടനെ അയക്കുന്നു.

കെട്ടിപ്പൂട്ടിയ പെട്ടിയൊരിക്കല്
കാണാന് കരളിനുറപ്പുടണ്ടോ ?
LIC തുക മുടങ്ങിടാതെ
അടച്ചെങ്കില് നിനക്കാശ്വാസം.