2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

പിരിശം തീര്‍ത്ത മയ്യത്ത്

 
അഞ്ചു വര്‍ഷം മുമ്പ് നിങ്ങള്‍ നാട്ടില്‍ തന്നെ പണിതകാലം
കൊഞ്ചി എന്‍റെ പിന്നാലെ വന്നു നിന്ന ആകോലം
കെഞ്ചി ഏറെ മുഹബ്ബത് പൂത്തു നമ്മില്‍ വിരിഞ്ഞ പൂക്കാലം
ചക്കര എന്നും പറഞ്ഞു അക്കരെ പോകാന്‍ തുനിഞ്ഞു
 ദിക്ക്‌ രണ്ടിലായി നമ്മള്‍ തമ്മില്‍ പിരിഞ്ഞു
ഓര്‍ക്കാന്‍ പറ്റുകില്ല ഖല്‍ബ്‌ പൊട്ടി നമ്മള്‍ കരഞ്ഞു
അനവധി പുത്യാപ്ല വന്നു ഞാനതിനെ എതിര്‍ത്ത് നിന്നു
ആനക്കാരന്‍ വരും നിനക്കിനി വാപ്പയും ചൊന്നു
നനയും കണ്ണുമായ് നിങ്ങള്‍ വരുന്നത് കാത്തു ഞാന്‍ നിന്നു
നിങ്ങള്‍ വന്നതരിഞ്ഞനേരം ഖല്‍ബില്‍അന്ന് തൃശൂര്‍പൂരം
പൊങ്ങി ജനനത്തിന്റെ കാറ്റ് മൊഴിഞ്ഞു കിന്നാരം
തിങ്ങി വിങ്ങി മോഹത്തിന്റെ ചെപ്പില്‍ നിറഞ്ഞു ശ്രിന്ഗാരം
നിങ്ങളെകാതുകിടന്നു കണ്ണിലെ ഉറക്കം അകന്നു
തേങ്ങും മനമിത് ഒന്ന് കാണാന്‍ നിങ്ങള്‍ മറന്നു
നീങ്ങി മറ്റ്ഒരുതിഎ കെട്ടുവാന്‍ കൊടുത്തില്ലേ വാക്കിന്നു
ഗള്‍ഫ്കാരന് ഒത്തോരുതി വേണമെന്ന് വിലഇരുത്തി
അല്പം ബാലനസുള്ള വാപ്പ എന്ന് തിരുത്തി
ഗള്‍ഫിന്‍ പൊളപ്പും പൊല്ലാപ്പും നടിച്ചു അവളെ നീ വീഴ്ത്തി
ഇല്ല ജീവിതം ഇനി എനിക്ക് പുരുഷവാക്കിനി വേണ്ടനിക്ക്
മുല്ലനീരില്‍ മുക്കിയാലും ഇല്ല ആവഴിക്കു
അല്ലാ നീറും ഖല്ബിന്‍ ആധി കാണാന്‍ ആരുമില്ലെനിക്ക്
വാകുതന്നു ചതിച്ചതല്ലേ കാണുവാന്‍ സൗന്ദര്യംഇല്ലെ
നോക്കിവെച്ചിരുന്ന മാമ്പഴം കട്ടുപോയില്ലേ
നോക്കു പുത്തന്‍ പണവും പുതുമഴയും ചോര്‍ന്നു പോകില്ലേ
ശപിക്കുവാന്‍ മോഹംഎനിക്ക് എന്റെഖല്ബ് അതിനും മുടക്ക്
പാപിയാഎന്‍ അന്ത്യവാക് ഒന്ന് നീകേള്‍ക്ക്
കോപംവിട്ടെന്‍ മയ്യതൊന്നു കാണണം അന്ത്യം ഒരുനോക്കു

3 അഭിപ്രായങ്ങൾ:

 1. ഇതെങ്ങിനെ പാടും ? രീതി കൂടി പറയണം

  മറുപടിഇല്ലാതാക്കൂ
 2. സലാം മൂത്താപ്പു ,,,
  കവിതകള്‍ ഉഗ്രന്‍ ആയിട്ടുണ്ട്
  ചിലതിന്റെ രീതി-ഇശല്‍- കൂടി അറിയിച്ചാല്‍ നന്നായിരിക്കും...
  സ്വന്തം ടീച്ചര്‍

  മറുപടിഇല്ലാതാക്കൂ