2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

ഒരപേക്ഷ

പിടപിടക്കുന്ന ഹൃദയത്തിനോട് ഞാന്‍ 
കിടപിടിച്ചു നില്‍ക്കയാനിപ്പോഴും
പ്രാര്‍ത്ഥിച്ചു നേത്രത്തില്‍ കണ്ണ് നീരില്ലിനി 
വ്യര്‍ത്ഥം വൃഥാ ഒരു ദെഇവവുംകനിഞ്ഞി ല്ല 
മുറ്റത്തെ മാവില്‍ പറ്റിപ്പിടിച്ചൊരു കുരുമുളകിന്‍ വള്ളി 
നീരെതുമില്ലാതെ ഉണങ്ങിയത്‌ പോലെ ഞാന്‍
ദുഷ്ടാ എന്ന് വിളിച്ചു ശപിക്കുവനിഷ്ടം പക്ഷെ 
കഷ്ടപ്പെടുമല്ലോ മറ്റൊരുതിയും നിന്റെ ബീജങ്ങളും 
തുറക്കാത്ത വാതിലിനിയും അടഞ്ഞു തന്നിരിക്കട്ടെ 
തുറന്നതെങ്കിലും നീ അടക്കതിരിക്കുക്കുക 
പെറ്റവയറിനു മാത്രമല്ലല്ലോ ശാപം 
പ്രസവം കൊതിക്കാതൊരു ഗര്ഭാപാത്രമുണ്ടോ /
കര്‍ക്കിടകത്തിലെ സൂര്യനും ചിലപ്പോള്‍ ചിരിക്കും 
കനക്കുമാപ്പോള്‍തന്നെ തിമര്‍ത്തു പെയ്യും 
ഇന്ന് ഞാന്‍ പോവുന്നു നിന്നെ സുഖിക്കുവാന്‍ വിട്ടു 
ഒരു പിടി മണ്ണിട്ട്‌ മടങ്ങി പ്പോകുക 
നിനക്കരു തൊരിക്കലുംപിന്നെ നീ ഈ മുഖം 
പറിക്കരുതൊരു പൂവും എന്റെ കുഴിമാടത്തില്‍ നിന്നും 
അറുക്കാത്തചിറകുമായ് ഇനിയുംപറക്കുക
അറ്റ് പോയത് ഏതാ റ്റലായാലും വെറുത്തു കളയുക  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ