2010, നവംബർ 8, തിങ്കളാഴ്‌ച

വൃദ്ധസദനത്തില്‍ നിന്നും ..........മാപ്പിളപ്പാട്ട്

രീതി ......ആറ്റിതണുപ്പിച്ച കഞ്ഞി 
പോറ്റിവളര്‍ത്തിയ ബാപ്പ ഞാന്‍ നിന്നോട് ,വല്ലതും കാണിച്ചോ 
എന്റെ ,പാപിയാം എന്മകന്‍ നരകത്തിന്‍ താക്കോല് ,മുന്കൂര് വാങ്ങിച്ചോ 
ഉണ്ടായിരുന്നെനിക്കുംമയും ഉപ്പയും ,നിന്റെ ഈ പ്രായത്തില്‍ 
കൊണ്ട് നടന്നിസ്രായീല്‍ വിളിയോളം ,എന്റെ ഈ കക്ഷത്തില്‍ 
എന്നും ഞാന്‍ മിന്നുന്ന പണ്ടാമായ് നിന്റെ വളര്ച്ചക്കരുനിന്നൂ 
ഇന്നാര്‍ക്കും വേണ്ടാത്ത മുക്കുപണ്ടം പോലെ ,ഇവിടെ കഴിയുന്നു 
ദുനിയാവും പെണ്ണും ഒരിക്കലും ശാശ്വത ,മല്ലന്നെതോര്തോ നീ 
ദീനാനുകമ്പ വെടിഞ്ഞെത്ര കാലവും വാഴുമോ മണ്ണില്‍ നീ
നിന്റെ മാതാവന്നു വിട്ടുപിരിഞ്ഞത് അന്നെന്റെ ദുര്‍ഭാഗ്യം 
എന്നാല്‍ ,ഇന്നെന്റെ ഖല്ബെന്നോടോതുന്നു പൂമോനെ ,അവള്‍ക്കെത്ര സൌഭാഗ്യം 
ഒരു പിടി ചോറിന്നുമാത്രമായി മക്കളെ ,പോറ്റനമെന്നുണ്ടോ 
ഓടിത്തളരുമ്പോള്‍ ഒരു താങ്ങായി നില്‍ക്കുവാന്‍ മക്കള്‍ക്കൊഴിവുണ്ടോ 
പച്ച പ്പിലാവില വീണത്‌ കണ്ടു ചിരിച്ചു കഴിയുന്നോ 
പാഠംപഠിക്കാതെ ദുര്‍ഗതി നിങ്ങളെ തട്ടാതെ പോവുമെന്നോ