2011, ഏപ്രിൽ 6, ബുധനാഴ്‌ച

ഭൂകമ്പം


                         .. ഭൂകമ്പം ..

വാഴക്കെങ്ങിനെ താങ്ങാന്‍ കഴിയും 

പൊന്നുകിടാങ്ങളെ മാറ്റുമ്പോള്‍ 

എണ്ണ കൊടുത്തു ചീകി ഒതുക്കിയ

തലമുടി മൊട്ടയടിക്കുമ്പോള്‍

മുടിക്കു കരയാന്‍ കണ്ണുണ്ടെങ്കില്‍

കണ്ണീര്‍ തോര്‍ന്നൊരു തിഥി യുണ്ടോ

നമുക്ക് നമ്മുടെ ഹിതമത്ചെയ്യാം

ജഗ പരിപാലനു പാടില്ലേ

പ്രപഞ്ച മഖിലം തുലനം ചെയ്യാന്‍

പദ്ധതി പലതും കാണില്ലേ

മാരക സ്പോടനം എല്ലാം ചെയ്തു

നിന്റെ ബലത്തിന്നാവോളം

നിരവധി വര്ഷം തപസ്സു ചെയ്തിട്ടല്ലേ

നിന്റെ അഹങ്കാരം

ജനതതി യേതും പ്രദേശ മേതും

ജഗതീശന്‍ അത് കാണുന്നു

അവന്റെ ഉത്തരവല്ലോ സാരം

തകര്‍ന്നു തരിപ്പണ മാവുന്നു

തല്ക്കാല ക്ഷത മേറ്റാലും അവന്‍

ഹിതമാല്ലത്തത് ചെയ്യില്ല

2011, മാർച്ച് 30, ബുധനാഴ്‌ച

സുഹൃത്തിനൊരു ദൂത്

നമ്മള്‍ കണ്ട നാള്‍ മുതല്‍ക്കു നാം 
പരാദമായ് കഴിഞ്ഞു കൂടവേ 
രണ്ടു തട്ടില്‍ ആയിരുന്ന നാം 
നിന്റെ കണ്ണില്‍ കണ്ടതില്ല ഞാന്‍ 
ഒത്തു ചേര്‍ന്ന് പട നയിച്ച്‌ നാം 
ഒറ്റിലയില്‍  ചോറ് തിന്നതും 
വര വരച്ചു രണ്ടു തലകളില്‍ 
പേന യേത് കണ്ടതില്ല നാം 
നീ കുറിച്ച് ഗണിത പുസ്തകം

ഞാന്‍ രചിച്ചു പൊട്ട കവിതകള്‍
ഞാന്‍ നിവര്‍ത്തി എന്റെ വിരലുകള്‍ 
നീ അയച്ചു നിന്റെ കൈകളെ 
തണല്‍ തരാത്ത എന്റെ നിഴലുകള്‍
അന്നും ഇന്നും എന്നുമങ്ങിനെ
ശക്തി തേഞ്ഞ എന്റെ  മേനിയില്‍ 
ജീവനിന്നും ബാക്കി നില്‍ക്കവേ
നീ പകര്‍ന്ന സാന്ത്വനത്തിനായി 
പകരമെന്തു നല്‍കും ഞാനിനി
പ്രതിഫലത്തിന്‍ നാഥനോട് ഞാന്‍ 
കേണു കെഞ്ചിരന്നുവീണിടാം.

2011, ജനുവരി 29, ശനിയാഴ്‌ച

ഗദ്ദാമ

ഓ യജമാനത്തി..........
പിറ കൊണ്ട് മണ്ണില്‍  നമ്മളിരുവരും 
അമ്മ ത്തന്നുദരത്തില്‍ നിന്നും 
അമ്മിഞ്ഞപ്പാലിന് മാത്രം കരഞ്ഞെന്നെ 
കൊല്ലാന്‍ കഴിഞ്ഞില്ലയല്ലേ 
കര പറ്റുമീ മകളാലെ  മമ മനം 
മന്ത്രിച്ചു കാണു മന്നല്ലേ ?
പെണ്ണെന്നു തെളിയിച്ച നേരത്ത് കാവലായി 
ഇണയെ പിടിചെനിക്കെകി 
ഇരയായി മാറി ഞാന്‍ ഒരു മഹായന്ത്രത്തിന്‍ 
ഉത്പന്നമായിമിച്ചം  ഈ കിടാങ്ങള്‍ 
വവ്വാല് ചപ്പിയ കശുമാങ്ങ ചണ്ടിപോല്‍ 
നീരൊഴിഞ്ഞൊരു നര രൂപ മയി ഞാന്‍ 
വറ്റി വരരന്ടെന്റെ മുല ഈമ്പി കുട്ടികള്‍ 
കണ്ണോടു കണ്‍ പരത് കരയും 
കണ്ണീരില്‍ മുക്കി കൊടുതെന്റെ മക്കളെ 
ദൂരെ അനാഥ ശാലക്കായ് 
രണ്ടും കല്പിച്ചു കയറി വിമാനം ഞാന്‍ 
അവരുടെ പള്ളയു മോര്ത് 
അറിയുന്ന മലയാളം പറയാന്‍ കഴിയുന്ന 
ഒരുവന്റെ അടിമയായി മാറി 
നാലു വയറിന്‍ വിളിക്കുത്തരം നല്കാന്‍ 
നന്മയും തിന്മയും പേറി 
എന്നും കുരച്ചുചാടുന്നേന്‍ യജമാനത്തി 
അരിശം തീര്‍ക്കുന്നേന്‍ മുഖത് 
ഓരോരോ അടികൊണ്ടു  പുളയുമ്പോഴും 
എന്റെ ഹൃദയ മെന്തോ പറയുന്നു 
പല്ലുകള്‍ തീര്‍ത്തൊരു ജയിലിലെന്‍ നാവിനെ 
ബന്ധനം ചെയ്തിരുന്നാലും 
പാതിര പ്രാര്‍ത്ഥന ചെയ്യും യജമാനത്തി 
പകലിന്റെ പാപം കുറക്കാന്‍ 
പതറി യെന്‍ കരളില്‍ പതയ്കും തിരമാല 
വാനോളം പൊങ്ങി തിളയ്ക്കും 
ചോദ്യങ്ങള്‍ ആയിരം പൊങ്ങിവരും 
പുലരാതെ വായില്‍ കുരുങ്ങും 
പാത്രങ്ങള്‍ കഴുകിയ വെള്ളത്തിന്‍ കരമവള്‍
തീയതി തെറ്റാതടയ്ക്കും
ഞാന്‍ തോര്‍ത്ത കണ്ണീരിന്‍ അളവെത്ര ?
കരമെത്ര ?എവിടെ നീ അതുകൊണ്ടാടയ്ക്കും ?
ഓ,,,യജമാനത്തി ...ഇന്ന് നീ രാക്ഷസി ...
രക്തരക്ഷസായ് മാറിയതെങ്ങിനെ?
കുല മറ്റു പോകുന്ന സിംഹ വാലര്‍ നിന്റെ 
കൂടിനു ചേര്‍ന്നിരുന്നപ്പോള്‍ 
മുളപൊട്ടിയോ  മുമ്പ് പാടെ ക്ഷയിച്ച നിന്‍ 
തറവാട്ടിന്‍ മ്ലേച്ചതരങ്ങള്‍
കരതലമലകമായ് ലോകം നിനയ്ക്കിന്നു അരുതാത്തത് ഒന്നുമില്ലല്ലോ 
ഇനി എന്ത് വേണം നിനയ്ക്ക് 
ഇനി ആരെ വേണം നിനയ്ക്ക് .....
നിനയ്ക്കുന്ന മാത്രയില്‍ നേടുന്നു നീ എന്തും 
നീയുമൊരു സ്ത്രീ ആയിരുന്നു 
നില തെറ്റി നീ നീന്തും ലോകതിനി എത്ര 
നില നില്പ് ബാക്കിയിരിക്കുന്നു 
ഓ ..യജമാനത്തി ....നന്ദി ....
നീ തന്ന ചോറിനും നന്ദി ...
നീ തന്ന കാശിനും നന്ദി ...
നീ തന്ന വാക്കിനും നീ തന്ന തല്ലിനും 
ചോരയും കണ്ണീരും ചാലിച്ച ചാന്ദിനാല്‍
ചാര്തതട്ടെഒരു പൊട്ടു ശാന്തി യായി