2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ക രകവിയുന്നവര്‍


കരഞ്ഞെത്ര കനിവിനായി ഒരു കാതം 
കരമുയര്തിയും കാല്പിടിച്ചും 
കതിരോനുടിക്കാത്ത കര്‍ക്കിടക നാളുകള്‍ 
കരിയുന്നോരാമാശയസ്തരങ്ങള്‍
പശിയില്‍ആശ്വാസമായി വീഴ്ത്തി രേതസ്സന്നു 
ബാലഹീനരയെത്ര മനുഷ്യജന്മങ്ങളെ 
ഒരു കൈല് കഞ്ഞി കൊതിച്ചവര്‍ എത്രനാള്‍ 
മാരികൊല്ലാതോന്നുരങ്ങുവാനും
തലമുറ പടിയിരങ്ങുന്നയാവേളയില്‍
കനിവിന്‍ തിരിയുടെ നാമ്പ് കണ്ടു 
തീപ്പൊരി പോലെ പടര്‍ന്ന കനിവിന്നു 
തീയില്ലയടുപ്പുകള്‍ ഓര്‍മയായി 
അഹമ്ഭാവമോ തഥാ ആവേശമോ വൃഥാ 
ആടിത്തിമര്‍ക്കുന്ന കാഴ്ച കണ്ടോ 
കൊത്തിയ ചൂണ്ടലിന്‍ കയരെത്ര  നീളുമോ 
ഒറ്റ വലിക്കത് പോക്കീടുമോ
ഒരു ജ്വരം വന്നാല്‍ മതിവരില്ലല്ലോ നീ 
വാരിയോതുക്കിയ ഈ വരങ്ങള്‍ 
കരകവിഞ്ഞോ ഴുകിയാല്‍പുഴയും ഭയാനകം 
നിമിശാര്ധമേ വേണ്ടു നിലം പതിക്കാന്‍  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ